കാസര്‍കോട്: ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ച ജനകീയനും ധീരനുമായ രാഷട്രീയ നേതാവായിരുന്നു ചെര്‍ക്കളം അബ്ദുല്ലയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി. ചെര്‍ക്കളം അബ്ദുള്ള ഓര്‍മദിനത്തില്‍ മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ രംഗത്ത് സാധാരണ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച് സംസ്ഥാന നേതാവും എം.എല്‍.എയും മന്ത്രിയുമായ ചെര്‍ക്കളം നിര്‍ഭയനും ധീരനുമായ നേതാവായിരുന്നുവെന്ന് സി.ടി അനുസ്മരിച്ചു. കൃത്യനിഷ്ഠയും ആത്മാര്‍ഥതയും ജീവിതത്തിലുട നീളം കണിശമായി പുലര്‍ത്തിയ മാതൃകാ നേതാവായിരുന്നു ചെര്‍ക്കളം അബ്ദുല്ലയെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. വി.കെ.പി ഹമീദലി, പി.എം മുനീര്‍ ഹാജി, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, എം അബ്ബാസ്, എ.ബി ശാഫി, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്, എ.കെ ആരിഫ്, ടി.എം ഇഖ്ബാല്‍, കെബി മുഹമ്മദ് കുഞ്ഞി, കെകെ ബദ്‌റുദ്ധീന്‍, ബേര്‍ക്ക അബ്ദുള്ള കുഞ്ഞി ഹാജി, പി.എച്ച് അബ്ദുല്‍ ഹമീദ്, അബൂബക്കര്‍ പെര്‍ദ്ദണെ, ടി.പി കുഞ്ഞബ്ദുള്ള ഹാജി, കെ.എം അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ജലീല്‍ ഇ.എ, കെ.എം ബഷീര്‍, എ.ബി ബഷീര്‍ പള്ളങ്കോട്, അബ്ദുല്‍ റസ്സാഖ് തായലക്കണ്ടി, അഷ്റഫ് കര്‍ള, ബി.എ റഹ്മാന്‍ ആരിക്കാടി, സി.എച്ച് ഹുസൈനാര്‍, പി.എം ഫാറൂഖ്, അബ്ബാസ് ബീഗം, അന്‍വര്‍ കോളിയടുക്കം, അന്‍വര്‍ ചേരങ്കൈ, ഹംസ തൊട്ടി, സലാം കന്യാപ്പാടി, ടി.ആര്‍ ഹനീഫ, ശാഫി പാറക്കട്ട, സലീം തളങ്കര, അനീസ് മാങ്ങാട്, പി.കെ അബ്ദുല്‍ ലത്തീഫ്, അസീസ് കളത്തൂര്‍, കെ.പി മുഹമ്മദ് അഷ്റഫ്, മുത്തലിബ് പാറക്കെട്ട്, മുംതാസ് സമീറ, സി.എ അബ്ദുള്ള കുഞ്ഞി ഹാജി, ഷരീഫ് കൊടവഞ്ചി, ഇ. അബൂബക്കര്‍ ഹാജി, പാലാട്ട് ഇബ്രാഹിം, അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്‍, എ. ഹമീദ് ഹാജി, കെ.ബി. കുഞ്ഞാമു, നാസര്‍ ചെര്‍ക്കളം, സെഡ്.എ മൊഗ്രാല്‍, എസ്. മുഹമ്മദ്, കുഞ്ഞാമു ബെദിര, ഇബ്രാഹിം ചാല സംബന്ധിച്ചു.
Post a Comment
0 Comments