Type Here to Get Search Results !

Bottom Ad

കഴുത്തിലിട്ടിരുന്ന ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം


കുമ്പള: കഴുത്തിലിട്ടിരുന്ന ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുമ്പള പെറുവാട് കെ.കെ റോഡിലെ ഇസ്മായിലിന്റെ ഭാര്യയും അണങ്കൂര്‍ സ്വദേശിനിയുമായ നഫീസ (53) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വീട്ടില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ശബ്ദംകേട്ട് ഭര്‍ത്താവ് വന്നുനോക്കിയപ്പോഴാണ് നഫീസയെ അവശ നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം ബഹളംവച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ എത്തി ഷാള്‍ മുറിച്ചുമാറ്റി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാള്‍ കുടുങ്ങി ശ്വാസതടസം അനുഭവപ്പെട്ടതാണ് മരണത്തിന് ഇടയാക്കിയതെന്ന് സംശയിക്കുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad