എറണാകുളത്ത് പുളിക്കൽ പഞ്ചായത്തിലെ അരൂർ എഎംയുപി സ്കൂളിൽ 59 കുട്ടികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഈ സാഹചര്യത്തിൽ സ്കൂൾ അടച്ചു. ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർദ്ദേശത്തെ തുടർന്നാണ് സ്കൂൾ അടച്ചത്. ജൂലൈ 29 വരെയാണ് സ്കൂൾ അടച്ചത്.
അതേസമയം പുളിക്കൽ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുകയാണ്. അരൂരും പരിസരപ്രദേശങ്ങളിലുമാണ് രോഗബാധിതർ ഏറെയുള്ളത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ 102 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഇതിൽ 76 പേർ അരൂർ മേഖലയിലുള്ളവരാണ്.
സമീപ പഞ്ചായത്തുകളായ ചെറുകാവിലും പള്ളിക്കലും കൊണ്ടോട്ടി നഗരസഭ പ്രദേശങ്ങളിലും നേരത്തെ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിന് തുടർച്ചയായാണ് പുളിക്കൽ പഞ്ചായത്തിലും രോഗം വ്യാപിക്കുന്നത്.
Post a Comment
0 Comments