കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക്് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം. കാസര്‍കോട് നഗരസഭയിലെ ഖാസിലേന്‍ വാര്‍ഡും മൊഗ്രാല്‍ പൂത്തൂര്‍ പഞ്ചായത്തിലെ കോട്ടക്കുന്ന് വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈ വാര്‍ഡില്‍ എസ്ഡിപിഐയെ തകര്‍ത്ത് യു.ഡി.എഫ് ആധിപത്യമുറപ്പിച്ചു.
കാസര്‍കോട് നഗരസഭ 24-ാം വാര്‍ഡ് ഖാസിലേനില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെ.എം ഹനീഫ് 319 വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ചു. കോട്ടക്കുന്ന് വാര്‍ഡിലും 167 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥി അസ്മിന ഷാഫി വിജയിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈ വാര്‍ഡില്‍ മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥി ധര്‍മപാലന്‍ 95 വോട്ടിന്റെ ഭൂരിപക്ഷം നേടി എതിര്‍സ്ഥാനാര്‍ഥിയെ മലര്‍ത്തിയടിച്ച് വാര്‍ഡ് തിരിച്ചുപിടിച്ചു.
Post a Comment
0 Comments