Type Here to Get Search Results !

Bottom Ad

ഇസ്ലാമിക പഠനങ്ങളുടെ അടിസ്ഥാന കേന്ദ്രങ്ങള്‍ മദ്രസകള്‍: സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍


ചെര്‍ക്കള: ഇസ്ലാമിക പഠനങ്ങളുടെയും സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തെയും വളര്‍ത്തിയെടുക്കാനുള്ള കേന്ദ്രങ്ങളാണ് മദ്രസകളെന്ന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ. അല്ലാമ ഖുതുബി മുഹമ്മദ് മുസ്ലിയാര്‍ സ്മാരക ട്രസ്റ്റിനു കീഴില്‍ ചെര്‍ളട്ക്ക ഖുതുബി നഗറില്‍ പുതുതായി നിര്‍മിച്ച ഖുതുബിയ മദ്രസയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ തങ്ങള്‍. സയ്യിദ് ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍ അധ്യക്ഷ്യത വഹിച്ചു. അബൂഹന്നത് കുഞ്ഞ് മുഹമ്മദ് മൗലവി ആമുഖഭാഷണവും സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി അനുഗ്രഹ ഭാഷണവും നടത്തി. ടി.എച്ച് ദാരിമി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, നെക്കരെ അബൂബക്കര്‍, ബേര്‍ക അബ്ദുള്ള കുഞ്ഞി ഹാജി, ഹസൈനാര്‍ ഹാജി മാമമച്ചി, ജലീല്‍ എരുതുംകടവ്, ഇ. അബൂബക്കര്‍ ഹാജി, ജലീല്‍ കടവത്ത്, മുത്തലിബ് പാറക്കട്ടെ, സൈതലവി അന്‍വരി പൊവ്വല്‍, വോള്‍ഗ അബ്ദുറഹ്്മാന്‍ ഹാജി, അബ്ബാസ് ഫൈസി ചേരൂര്‍, റഹ്്മത്തുള്ള മദനി, എ. അഹമ്മദ് ഹാജി, അബൂബക്കര്‍ ഇന്ദിര നഗര്‍ സംസാരിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad