മലപ്പുറത്ത് നിപ രോഗലക്ഷണങ്ങൾ കണ്ടെത്തിയ 14കാരന് ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽനിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കൊച്ചിയിലെ മെട്രോപോളിസ് ലാബിലാണ് പരിശോധന നടന്നത്. പരിശോധനാഫലം ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. അതേസമയം നിപ ബാധ സംശയിക്കുന്നതിനാൽ 14 വയസുകാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും.
നിപ രോഗലക്ഷണങ്ങളെ തുടർന്നാണ് 15കാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിള്ളത്. കുട്ടിയുടെ അമ്മാവൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം കുട്ടിയുടെ ആരോഗ്യം നില അതീവ ഗുരുതരവസ്ഥയിലാണ്. സ്രവ സാംപിൾ വിശദ പരിശോധനയ്ക്കായി പൂനെ വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. പരിശോധനാഫലം ഇന്ന് വൈകീട്ടോടെ ലഭിക്കും.
Post a Comment
0 Comments