കാസര്‍കോട്: കേന്ദ്രത്തിന്റെ അവഗണനയിലും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിലും പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട്ട് റെയില്‍ സമരം സംഘടിപ്പിച്ചു. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചും സമയക്രമം പാലിക്കാതെയും ജനറല്‍ കംപാര്‍ട്ട്‌മെന്റുകള്‍ വെട്ടിചുരുക്കിയും പാസഞ്ചര്‍ ട്രൈയിനുകളുടെ എണ്ണം കുറച്ചും റെയില്‍വേ ജനങ്ങള്‍ക്കു നേരെ റെഡ്‌സിഗ്‌നല്‍ കാണിക്കുകയാണ്. രാത്രികാലങ്ങളില്‍ കോഴിക്കോട് ഭാഗത്ത് നിന്നും കാസര്‍കോടെത്തുന്നവര്‍ക്ക് ട്രെയിനില്ല. പല പാസഞ്ചര്‍ ട്രെയിനുകളും കണ്ണൂര്‍ വരെ മാത്രമാണ്.
കാസര്‍കോട് റെയില്‍വെ സ്റ്റേഷന് മുന്നില്‍ നടന്ന സമരം സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്് മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. മുസ്്‌ലിം ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്് അഷറഫ് എടനീര്‍, ജില്ലാ ഭാരാവാഹികളായ എംബി ഷാനവാസ്, എംഎ നജീബ്, എ. മുഖ്താര്‍, ഷംസുദ്ദീന്‍ ആവിയില്‍, ഹാരിസ് അങ്കക്കളരി, റഹ്്മാന്‍ ഗോള്‍ഡന്‍, റഫീഖ് കേളോട്ട്, എംപി നൗഷാദ്, നൂറുദ്ദീന്‍ ബെളിഞ്ചം, എംഎസ്എഫ് സംസ്ഥാന ഭാരാവാഹികളായ അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ ബിഎം മുസ്തഫ, സിദ്ദീഖ് സന്തോഷ് നഗര്‍, റൗഫ് ബാവിക്കര, നദീര്‍ കൊത്തിക്കാല്‍, സലീല്‍ പടന്ന, സിദ്ദീഖ് ദണ്ഡനോളി, ഖാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി, വിപിപി ശുഹൈബ്, ഇര്‍ഷാദ് മള്ളങ്കൈ, പിവൈ ആസിഫ്, ഹാരിസ് പാവൂര്‍, നാസര്‍ ഇഡിയ, തളങ്കര ഹക്കീം അജ്മല്‍, സലാം ചെര്‍ക്കള, എംഎ ഖലീല്‍, മുജീബ് കമ്പാര്‍, ഷംസുദ്ദീന്‍ കിന്നിങ്കാര്‍, ഖലീല്‍ സിലോണ്‍, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, സുല്‍വാന്‍ ചെമ്മനാട്, ശരീഫ് പന്നടുക്കം, അബൂബക്കര്‍ കടാങ്കോട്, നഷാത്ത് പരവനടുക്കം, ശരീഫ് മല്ലത്ത്, ഇഖ്ബാല്‍ വെള്ളിക്കോത്ത്, നിഷാം പട്ടേല്‍, മജീദ് പച്ചമ്പള നേതൃത്വം നല്‍കി.
Post a Comment
0 Comments