കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ചെമ്മനാട് കൊമ്പനടുക്കം സ്വദേശിനി ശ്രുതി (35)യുടെ ജാമ്യാപേക്ഷയാണ് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. പൊയിനാച്ചി സ്വദേശിയായ യുവാവിന്റെ പരാതിയില്‍ ശ്രുതിക്കെതിരെ മേല്‍പറമ്പ് പൊലീസാണ് കേസെടുത്തത്. യുവാവിനെ ശ്രുതി കെണിയില്‍ പെടുത്തി സ്വര്‍ണവും പണവും തട്ടിയെടുക്കുകയായിരുന്നു.
ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പൊയിനാച്ചി സ്വദേശിയെ ശ്രുതി പരിചയപ്പെട്ടത്. തുടര്‍ന്ന് യുവാവുമായി ശ്രുതി അടുപ്പം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തു. ഇതില്‍ വിശ്വസിച്ച പൊയിനാച്ചി സ്വദേശി വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കാണെന്ന് കരുതി യുവതിക്ക് സ്വര്‍ണവും പണവും നല്‍കുകയായിരുന്നു. പിന്നീട് തട്ടിപ്പാണെന്ന് മനസിലാക്കിയ യുവാവ് സ്വര്‍ണവും പണവും തിരികെ ആവശ്യപ്പെട്ടപ്പോള്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് അന്വേഷണ മാരംഭിച്ചതോടെ ശ്രുതി ഒളിവില്‍പോയി. അന്വേഷണം നടക്കുന്നതിനിടെയാണ് യുവതി കോടതിയില്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പൊയിനാച്ചി സ്വദേശിയെ പോലെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി നിരവധി യുവാക്കളെ തട്ടിപ്പിന് ഇരകളാക്കിയതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ജിംനേഷ്യം പരിശീലകനായ പുല്ലൂര്‍ കൊടവലം സ്വദേശി കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ വച്ച് പരിചയപ്പെട്ട ക്ഷേത്ര ആചാരക്കാരനും തൃശൂരിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനുമടക്കം നിരവധി പേരെയാണ് ശ്രുതി കബളിപ്പിച്ച് പണം തട്ടിയെടുത്തത്.
Post a Comment
0 Comments