Type Here to Get Search Results !

Bottom Ad

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ അന്തരിച്ചു


എട്ടിക്കുളം: ഉള്ളാള്‍ ഉള്‍പ്പടെ നിരവധി മഹല്ലുകളുടെ ഖാസിയും ഇസ്ലാമിക പണ്ഡിതനുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. മയ്യത്ത് എട്ടിക്കുളത്തുള്ള വീട്ടിലാണുള്ളത്. ഖുറാ തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കേരളത്തിലും കര്‍ണാടകയിലുമടക്കം പ്രസിദ്ധനായ ആത്മീയ നേതൃത്വമാണ്. സമസ്ത എപി വിഭാഗം മുശാവറാ അംഗം, ദേളി ജാമിഅ സഅദിയ്യ ജനറല്‍ സെക്രടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. സമസ്ത മുന്‍ അധ്യക്ഷനും പ്രമുഖ പണ്ഡിതനുമായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ മകനാണ്. അദ്ദേഹത്തിന്റെ വിടവാങ്ങലിന് ശേഷമാണ് ഉള്ളാള്‍ അടക്കമുള്ള മഹല്ലുകളുടെ ഖാസിയായി ഖുറാ തങ്ങള്‍ നിയമിതനായത്.

Post a Comment

0 Comments

Top Post Ad

Below Post Ad