കാസര്‍കോട്: വിളക്കിന്റെ സ്വിച് ഇടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നനവുള്ള കൈ കൊണ്ട് സ്വിച് ഓൺ ചെയ്‌തത് കൊണ്ടാണ് അപകടമെന്ന് സംശയിക്കുന്നു. മായിപ്പാടി കുതിരപ്പാടിയിലെ കാര്‍ത്തിക നിലയത്തിൽ ഹേമാവതി (53) യാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. വീടിന് പുറത്തെ ഷെഡിലാണ് ഭക്ഷണം പാകം സൗകര്യം ഒരുക്കിയിരുന്നത്. ഷെഡിലേക്കുള്ള വിളക്കിന്റെ സ്വിചിടുന്നതിനിടയില്‍ വൈദ്യുതാഘാതമേറ്റ് തെറിച്ച് വീണ വീട്ടമ്മയെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Post a Comment
0 Comments