Type Here to Get Search Results !

Bottom Ad

ദുബായ് കെഎംസിസി ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ 'ശാറക്കന്നൂര്‍' ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനം ചെയ്തു


മേല്‍പറമ്പ്: ദുബായ് കെഎംസിസി ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ ശാറക്കന്നൂര്‍ ചികിത്സാസഹായ പദ്ധതിയുടെ ഉദ്ഘാടനം മേല്‍പറമ്പ് ഗോള്‍ഡന്‍ ബേക്കറി ഹാളില്‍ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി നിര്‍വഹിച്ചു. അശരണരേയും രോഗാവസ്ഥയിലുള്ളവരെയും ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന കെഎംസിസിയുടെ ശാറക്കന്നൂര്‍ ചികിത്സാ സഹായ പദ്ധതി അഭിനന്ദനാര്‍ഹമാണെന്ന് സി.ടി അഭിപ്രായപ്പെട്ടു.

ശാറക്കന്നൂര്‍ പദ്ധതിയുടെ ചികിത്സാ ധനസഹായം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കൈമാറി. കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഉദുമയിലെ ടി.കെ അസീബിന് കെഎംസിസിയുടെ ഉപഹാരം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നല്‍കി ആദരിച്ചു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ്് കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഹനീഫ് കട്ടക്കാല്‍ സ്വാഗതം പറഞ്ഞു.

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്ലീയ മുഖ്യപ്രഭാഷണവും മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെബി മുഹമ്മദ് കുഞ്ഞി ആമുഖപ്രസംഗവും നടത്തി. യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, ദുബായ് കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്് കെഇഎ ബക്കര്‍, സെക്രട്ടറി എ.ബി ശാഫി, ദുബായ് കെഎംസിസി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ടിആര്‍ ഹനീഫ്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.കെ. നജാഫ്, എസ്.ടി.യു. സംസ്ഥാന സെക്രട്ടറി ഷരീഫ് കൊടവഞ്ചി,

മുസ്ലിം ലീഗ് ഉദുമ മണ്ഡലം ട്രഷറര്‍ ഹമീദ് മാങ്ങാട്, ഭാരവാഹികളായ ഹനീഫ ഹാജി കുന്നില്‍ പള്ളിക്കര, അബ്ദുല്ല കുഞ്ഞി കീഴൂര്‍, സി.എച്ച്.അബ്ദുല്ല പരപ്പ, ഹാരിസ് തൊട്ടി, മുഹമ്മദ് കുഞ്ഞി പെരുമ്പള, വിവിധ കെ എം സി സി നേതാക്കളായ കെ.പി. അബ്ബാസ് കളനാട്, ബഷീര്‍ പള്ളിക്കര, റാഫി പള്ളിപ്പുറം, അബ്ദുല്ല ആറങ്ങാടി, റഷീദ് ഹാജി കല്ലിങ്കാല്‍, ലുക്മാന്‍ തളങ്കര, അനീസ് മാങ്ങാട്, സാദിഖ് പാക്യാര, സയ്യിദ് ശിഹാബ് അല്‍ ഹാദി മേല്‍പറമ്പ്, കെഎംസിസി ഉദുമ മണ്ഡലം ഭാരവാഹികളായ ഹാഷിം മഠം, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, ഹനീഫ് മരബയല്‍, സഫാന്‍ അണങ്കൂര്‍, ഇല്ല്യാസ് കട്ടക്കാല്‍,തൊട്ടി സാലിഹാജി, ബഷീര്‍ പള്ളങ്കോട്, സി.എച്ച്. ഹുസൈനാര്‍ തെക്കില്‍, വനിത ലീഗ് മണ്ഡലം പ്രസിഡന്റ് ആയിഷ സഹദുള്ള, മറിയമ്മ അബ്ദുല്‍ ഖാദര്‍, ഹരിത സംസ്ഥാന പ്രസിഡണ്ട് ഷഹീദ റാഷിദ്, ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി രാജു കലാഭവന്‍, ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ,

മുസ്ലിം ലീഗ് പഞ്ചായത്ത് നേതാക്കളായകെബിഎം ഷരീഫ്, സിദ്ധീഖ് പള്ളിപ്പുഴ, അബ്ദുല്‍ ഖാദര്‍ കളനാട്, ടി.ഡി.കബീര്‍, മുഹമ്മദ് കുട്ടി മാസ്റ്റര്‍, മന്‍സൂര്‍ മല്ലത്ത്, ഉമ്മര്‍ ആലൂര്‍ ബേഡകം, ലത്തീഫ് പടുപ്പ്, മുനീര്‍ പാറപ്പള്ളി, ഹമീദ് കുണിയ, ഹസൈനാര്‍പാറപ്പള്ളി, റൗഫ് ബായിക്കര (യൂത്ത് ലീഗ്), താജുദ്ദീന്‍ ചെമ്പിരിക്ക (സ്വതന്ത്ര കര്‍ഷക സംഘം), സലാം മാങ്ങാട് (എംഎസ്എഫ്), അഹമ്മദലി മൂഡംബയല്‍ (പ്രവാസി ലീഗ്) പ്രസംഗിച്ചു. നംഷാദ് പൊവ്വല്‍ നന്ദി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad