കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ശക്തമായ ഒഴുക്കുള്ള പുഴയിലാണ് തിരച്ചില്‍ തുടരുന്നത്. ഗംഗാവലി പുഴയില്‍ നിന്ന് സിഗ്നല്‍ ലഭിച്ച നാലാമത്തെ സ്ഥലത്താണ് രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നത്.
കുന്ദാപുരയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും തിരച്ചിലിനായി എത്തിയിട്ടുണ്ട്. പ്രാദേശിക രക്ഷാപ്രവര്‍ത്തകന്‍ ഈശ്വര്‍ മല്‍പെ നദിയില്‍ ഇറങ്ങിയെങ്കിലും ഒഴുക്കില്‍പ്പെട്ടു. തുടര്‍ന്ന് നാവിക സേനയാണ് ഈശ്വര്‍ മല്‍പെയെ രക്ഷപ്പെടുത്തിയത്. മല്‍പെയുടെ കയര്‍ പൊട്ടിയാണ് ഒഴുക്കില്‍പ്പെട്ടത്. തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനായി മല്‍പെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നുണ്ട്.
Post a Comment
0 Comments