ബെംഗളൂരു: കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ തെരച്ചിലിനായി സൈന്യം എത്തി. എന്നാൽ പ്രതികൂല കാലാവസ്ഥയാണ് പ്രദേശത്ത്. അപകടസ്ഥലത്തേക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എത്തി.
ജിപിഎസ് ലോക്കേഷൻ കിട്ടിയ സ്ഥലത്ത് ലോറി കണ്ടെത്താനായില്ലെന്ന് കർണാടക റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സിഗ്നൽ കിട്ടിയ സ്ഥലത്ത് പരിശോധന നടത്തിയെന്നും എന്നാല്‍ കണ്ടെത്താനായില്ലെന്നും ഇനി പുഴയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. സംശയം തോന്നിയ മൂന്ന് സ്ഥലങ്ങളിലെ മണ്ണ് 98 ശതമാനം നീക്കം ചെയ്‌തെന്നും ഇതിൽ ലോറിയുടെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ലെന്നും കൃഷ്ണബൈരെ ഗൗഡ പറഞ്ഞു. മണ്ണിടിച്ചിലിനെ തുടർന്ന് തൊട്ടടുത്ത പുഴയിൽ ചെറുദ്വീപ് പോലെ മൺകൂന രൂപപ്പെട്ടിട്ടുണ്ട്. ലോറി ഇതിൽ അകപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.അതേസമയം സംഭവ സ്ഥലത്ത് പ്രതികൂല കാലാവസ്ഥയാണുള്ളത്. കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്.
Post a Comment
0 Comments