Type Here to Get Search Results !

Bottom Ad

ജലദോഷത്തിന്‍റെ മരുന്ന് ചതിച്ചു; ജിംനാസ്റ്റിന്‍റെ മെഡല്‍ തിരിച്ചെടുത്തു


പാരീസ്: കായികലോകത്തിന്‍റെ കണ്ണ് പാരീസിലേക്കാണ്. ലോകം പാരീസിന്‍റെ കുടക്കീഴിലാവാന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളു. പാരീസില്‍ പുതിയ ചാമ്പ്യൻമാരുടെ പിറവിക്കായാണ് കായികലോത്തിന്‍റെ കാത്തിരിപ്പ്. വാഴുന്നവരുടെ മാത്രമല്ല വീഴുന്ന താരങ്ങളുടെ കണ്ണുനീരും പാരീസില്‍ വീണേക്കാം. അത്തരമൊരു കണ്ണുനീര്‍ കഥയാണ് ഇത്തവണ പറയുന്നത്.

ചെറുപ്പത്തിലേ ജിംനാസ്റ്റിക്സില്‍ കഴിവു തെളിയിച്ച താരമാണ് റുമാനിയയുടെ ആന്‍ഡ്രിയ മദലീന റാഡുകാന്‍. 12 വയസ്സ് കഴിഞ്ഞപ്പോള്‍ തന്നെ റൊമാനിയന്‍ ജൂനിയര്‍ നാഷണല്‍ ഫാക്കല്‍റ്റിയില്‍ നിന്ന് പരിശീലനവും ലഭിച്ചു. ലോകചാമ്പ്യന്‍‌ഷിപ്പടക്കമുള്ള വേദികളില്‍ തിളങ്ങിയ ആന്‍ഡ്രിയ 2000ത്തില്‍ സിഡ്നിയില്‍ നടന്ന ഒളിമ്പിക്സില്‍ റൊമാനിയക്ക് വേണ്ടി മത്സരിക്കാനെത്തി.

ആന്‍ഡ്രിയ സ്വര്‍ണം തന്നെ കൊയ്തു സിഡ്നി ഒളിമ്പിക്സില്‍. വ്യക്തിഗത ഇനത്തില്‍ വെള്ളിയും ഓള്‍റൗണ്ട് വിഭാഗത്തില്‍ സ്വര്‍ണവുമായിരുന്നു ആന്‍ഡ്രിയ സ്വന്തമാക്കിയത്. പതിനാറുകാരിയായ ആന്‍ഡ്രിയയുടെ നേട്ടത്തില്‍ രാജ്യമാകെ ആഹ്ളാദിച്ചു.

പക്ഷേ, തൊട്ടടുത്ത ദിവസം സംഭവമാകെ മാറി. ഉത്തേജക പരിശോധനാഫലം ആന്‍ഡ്രിയയ്ക്കെതിരെയായിരുന്നു. ആന്‍ഡ്രിയയെ അയോഗ്യയാക്കി. സ്വര്‍ണമെഡല്‍ തിരിച്ചെടുത്തു. സംഭവത്തെ തുടര്‍ന്ന് കായികലോകം ആന്‍ഡ്രിയയെ വെറുക്കുകയായിരുന്നില്ല. ആന്‍ഡ്രിയ്ക്കൊപ്പം കായികലോകവും വിതുമ്പുകയായിരുന്നു. ജലദോഷത്തിന് കഴിച്ച മരുന്നായിരുന്നു ആന്‍ഡ്രിയയ്ക്ക് പ്രതികൂലമായത് എന്ന ബോധ്യമായിരുന്നു ഇതിനുകാരണം

Tags

Post a Comment

0 Comments

Top Post Ad

Below Post Ad