Type Here to Get Search Results !

Bottom Ad

ബോവിക്കാനത്ത് സ്‌കൂള്‍ കെട്ടിടത്തിനു നേരെ തീവെയ്പ്; അന്വേഷണം തുടങ്ങി


കാസര്‍കോട്: ബോവിക്കാനം ബി.എ.ആര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എയുപി സ്‌കൂളിലെ പ്രീപ്രൈമറി ക്ലാസ് കെട്ടിടത്തിന് നേരെ തീവെയ്പ്്. ജനല്‍ വഴി ക്ലാസ് മുറിക്കകത്തേക്ക് തീയിട്ടതായാണ് സംശയിക്കുന്നത്. ഞായറാഴ്ച സ്‌കൂള്‍ അവധിയതിനാല്‍ അന്നു രാത്രിയായിരിക്കാം തീവെയ്‌പെന്ന് സംശയിക്കുന്നു. തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ തുറക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് പ്രൈമറി ക്ലാസിലെ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും ബെഞ്ചും കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. തീവെയ്പുമായി ബന്ധപ്പെട്ട് പ്രധാനധ്യാപിക പ്രേമ ബിന്ദു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad