Type Here to Get Search Results !

Bottom Ad

അഞ്ചു ദിവസം വ്യാപക മഴ; മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രത നിര്‍ദേശം


അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. മിന്നലോടുകൂടിയ മിതമായ മഴയ്ക്കാണ് സാധ്യത. 12, 13 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ഉണ്ടായേക്കും. വടക്കൻ കേരളതീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുകയാണ്.

തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ഉയർന്ന തിരമാലകൾക്കു സാധ്യതയുള്ളതിനാൽ വടക്കൻ കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad