Type Here to Get Search Results !

Bottom Ad

സാമൂഹിക മാധ്യമത്തില്‍ വിദ്വേഷ കമന്റ്; വ്യത്യസ്ത കേസുകളില്‍ രണ്ടുപേര്‍ റിമാന്റില്‍


കാസര്‍കോട്: സാമൂഹ്യ മാധ്യമത്തില്‍ വിദ്വേഷ കമന്റുകളിട്ടുവെന്ന വ്യത്യസ്ത കേസുകളിലായി പിടിയിലായ രണ്ട് പേരേ കോടതി റിമാണ്ട് ചെയ്തു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (27), കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബൂബക്കര്‍ സിദ്ദീഖ് (24) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ചൂരി മദ്രസയില്‍ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ കോടതി വിട്ടയച്ചയാളാണ് അജേഷ്.അപ്പു കെ 7608 എന്ന ഇന്‍സ്റ്റാഗ്രാം ഐഡിയില്‍ നിന്ന് എം.കെ.എഫ് – ഐല എന്ന ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പില്‍ വന്ന ഒരു ചാനല്‍ വാര്‍ത്തയുടെ അടിയില്‍ പ്രകോപനപരമായ രീതിയില്‍ കമന്റ് ഇട്ടതിനാണ് അജേഷിനെതിരെയുള്ള കേസ്. 

ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഐ.പി.സി 153 എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നത്. സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ യുവാവിനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്ത ശേഷം യുവാവിനെ വിട്ടയച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അജേഷ് അറസ്റ്റിലാവുന്നത്.
റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പേരെ വെറുതെ വിട്ട വിധിയെ സംബന്ധിച്ച് ഒരു യൂട്യൂബ് ചാനലില്‍ വന്ന വാര്‍ത്തയ്ക്ക് താഴെ പ്രകോപനപരമായ രീതിയില്‍ കമന്റ് ഇട്ടതിനാണ് അബൂബകര്‍ സിദ്ദീഖിനെതിരെയുള്ള കേസ്. ഇതിലും ഐ.പി.സി 153 എ വകുപ്പ് പ്രകാരമാണ് കേസ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad