Type Here to Get Search Results !

Bottom Ad

അമീബിക് മസ്തിഷ്‌കജ്വരം; ഏഴാം ക്ലാസുകാരന്‍ മരിച്ചു, മരണം മൂന്നായി


സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുല്‍ (14) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ അടുത്തിടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ആയി.

ജൂണ്‍ 24ന് ആയിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ടോടെ സ്ഥിതി ഗുരുതരമാവുകയായിരുന്നു. ഫാറൂഖ് കോളേജിനടുത്ത് അച്ചംകുളത്തില്‍ കുട്ടി കുളിച്ചിരുന്നു. രണ്ടുദിവസത്തിന് ശേഷം തലവേദനയും ഛര്‍ദ്ദിയും ഉണ്ടായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. അവിടെ നിന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഫാറൂഖ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് നടക്കു. അജിത് പ്രസാദിന്റെയും ജ്യോതിയുടെയും മകനാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad