Type Here to Get Search Results !

Bottom Ad

വ്യാപാര പ്രമുഖന്‍ ബേക്കലിലെ സ്വാലിഹ് ഹാജി നിര്യാതനായി


ദോഹ: സാമൂഹ്യ- സാംസ്‌കാരിക- ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന വ്യാപാര പ്രമുഖന്‍ ബേക്കലിലെ സ്വാലിഹ് ഹാജി (74) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച പുലര്‍ച്ചെ ദോഹയിലെ ഹമദ് ആശുപത്രിയില്‍ വച്ചാണ് വിടവാങ്ങിയത്. രാജ്യത്തെ ആദ്യകാല പ്രവാസികളില്‍ ഒരാളായാണ് സ്വാലിഹ് ഹാജി അറിയപ്പെടുന്നത്. കെഎംസിസി കാസര്‍കോട് ജില്ല പ്രസിഡന്റ്, സംസ്ഥാന ;ഉപദേശക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു്. ഭാര്യ: യു വി മുംതാസ്. ജാഫ്‌നത് ഏകമകളാണ്. മരുമകന്‍: മുഹമ്മദ് സമീര്‍ ബദ്റുദ്ദീന്‍. ഞായറാഴ്ച വൈകീട്ട് മഗ്രിബ് നിസ്‌കാരത്തിന് ശേഷം ദോഹയിലെ അബൂഹമൂര്‍ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരവും തുടര്‍ന്ന് അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കവും നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad