തിരുവനന്തപുരത്ത് കുത്തിവയ്പ്പിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. നെയ്യാറ്റിന്‍കര മച്ചേല്‍ മണപ്പുറം ശരത് ഭവനില്‍ കൃഷ്ണപ്രിയയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ കൃഷ്ണപ്രിയ മരിച്ചത്.
നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതി കുത്തിവയ്പ്പിന് ശേഷം അബോധാവസ്ഥയിലാകുകയായിരുന്നു. തുടര്‍ന്നാണ് കൃഷ്ണപ്രിയയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ തൈക്കാട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post a Comment
0 Comments