Type Here to Get Search Results !

Bottom Ad

തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് എല്‍.ഡി.എഫ് മുന്നണി വിടണം; ഐ.എന്‍.എല്‍ യോഗത്തില്‍ ആവശ്യം ഉന്നയിച്ച് നേതാക്കള്‍


കാഞ്ഞങ്ങാട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഐ.എന്‍.എല്‍ എല്‍.ഡി.എഫ് മുന്നണി വിടണമെന്ന് കാഞ്ഞങ്ങാട്ട് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പൊതുവികാരം. ഘടകകക്ഷി എന്ന നിലയില്‍ യാതൊരു പരിഗണനയും ഐ.എന്‍.എലിന് നല്‍കുന്നില്ലെന്നും ഇങ്ങനെ നാണംകെട്ട് മുന്നണിയില്‍ തുടരേണ്ട ആവശ്യമില്ലെന്നും അസ്ഥിത്വം നിലനിര്‍ത്താന്‍ ഒറ്റയ്ക്ക് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാമെന്നുമാണ് പൊതുവികാരം ഉയരുന്നത്.

നേതാക്കള്‍ ഇതുപുറത്തുപറയാന്‍ തയാറാകുന്നില്ലെങ്കിലും ഇതാണ് ഐ.എന്‍.എല്ലിലെ പൊതുവികാരമെന്നാണ് വിലയിരുത്തല്‍. ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍, മുനിസിപ്പല്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാര്‍, പോഷക സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ജില്ലാ കമ്മിറ്റി യോഗമാണ് യോഗത്തില്‍ ആവശ്യമുയര്‍ന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് എല്‍ഡിഎഫ് നേതൃത്വത്തിനും സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.

മുന്നണിയിലെ ചെറിയ കക്ഷികള്‍ക്ക് പോലും ഘടകക്ഷി എന്ന നിലയിലുള്ള പരിഗണന നല്‍കുമ്പോള്‍ ഐ.എന്‍.എല്ലിനെ മാത്രം വഹാബ് അടക്കമുള്ള ചിലര്‍ മറ്റൊരു സംഘടന രുപീകരിച്ചതിന്റെ പേരില്‍ മാറ്റിനിര്‍ത്തുകയാണ്. കാസര്‍കോട് ഒഴികെ മറ്റു പല ജില്ലകളിലൊന്നും ഐ.എന്‍.എല്ലിനെ എല്‍.ഡി.എഫ് യോഗത്തില്‍ വിളിക്കുന്നില്ല. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഐ.എന്‍.എല്ലിനെയും വഹാബ് പക്ഷത്തേയും തരംപോലെ ഉപയോഗിക്കുന്നുവെന്നും വിമര്‍ശനമുയര്‍ന്നു. എല്‍.ഡി.എഫില്‍ കടിച്ചു തൂങ്ങേണ്ടെന്നാണ് പൊതുവികാരം. ഐ.എന്‍.എല്ലിന്റെ വിമത വിഭാഗത്തിലെ വിരലിലെണ്ണാവുന്നവര്‍ കാസര്‍കോട്ട് സുലൈമാന്‍ സേട്ട് അനുസ്മരണ പരിപാടി സംഘടിപ്പിച്ചപ്പോള്‍ എല്‍.ഡി.എഫ് കണ്‍വീനറായ കെ.പി സതീഷ് ചന്ദ്രനോട് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ഐ.എന്‍.എല്‍ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടും എല്‍.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ ഇ.പി ജയരാജന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ഒടുവില്‍ കെ.പി സതീഷ് ചന്ദ്രന്‍ പങ്കെടുത്തതും യോഗത്തില്‍ കടുത്ത വിമര്‍ശത്തിനിടയാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad