Type Here to Get Search Results !

Bottom Ad

പിലിക്കോട് സ്‌കൂളില്‍ സംഘര്‍ഷം: എം.എസ്.എഫ്- കെ.എസ്.യു നേതാക്കള്‍ക്ക് നേരെ വധശ്രമം


തൃക്കരിപ്പൂര്‍: പിലിക്കോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എം.എസ്.എഫ്- കെ..എസ്.യു യൂണിറ്റ് രൂപീകരണയോഗത്തിനു നേരെ സി.ഐ.ടി.യു- ഡി.വൈ.എഫ്.ഐ ആക്രമണം. എം.എസ്.എഫ്- കെ.എസ്.യു നേതാക്കള്‍ ക്രൂരമര്‍ദനത്തിനിരയായി. എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി ഉസ്മാന്‍ പോത്താംകണ്ടം (26), കെ.എസ്.യു തൃക്കരിപ്പൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗം എ.വി വരുണ്‍രാജ് (25) എന്നിവരാണ് അക്രമത്തിനിരയായത്. ഇവരെ തൃക്കരിപ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. സ്‌കൂളില്‍ അധികൃതരുടെ അനുമതിയോടെ വിദ്യാര്‍ഥി സംഘടനയുടെ യൂണിറ്റ് രൂപീകരണ യോഗം നടക്കുന്നതിനിടെ പുറത്തുനിന്നെത്തിയ ഡി.വൈ.എഫ്.ഐയുടെയും സി.ഐ.ടി.യുവിന്റെയും പ്രവര്‍ത്തകര്‍ കമ്പിയും ചെങ്കല്ലും കൊണ്ട് അക്രമിക്കുകയായിരുന്നു. സമാധാനപരമായി നടന്നുകൊണ്ടിരുന്ന യോഗത്തിലേക്ക് അക്രമികള്‍ അസഭ്യവര്‍ഷവുമായി ഇരച്ചുകയറുകയും വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം നടത്തുകയും ചെയ്തു. സംഭവത്തില്‍ ചന്തേര പൊലീസില്‍ പരാതി നല്‍കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad