മേല്‍പ്പറമ്പ്: ഭാഷ അനുസ്മരണ ദിനമായ ജൂലൈ 30ന് യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ച് പി.എച്ച്.സി, എഫ്.എച്ച്.സി ആരോഗ്യ കേന്ദ്രങ്ങളുടെ മുമ്പില്‍ രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചായയും സ്‌നാക്‌സും നല്‍കുന്ന ചായമേശ പദ്ധതി നടത്താന്‍ മുസ്്‌ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം നേതൃയോഗം തീരുമാനിച്ചു. പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി പി.എച്ച് ഹാരിസ് തൊട്ടി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍ തെക്കില്‍, ജില്ലാ ട്രഷറര്‍ എം.ബി ഷാനവാസ്, വൈസ് പ്രസിഡന്റ്് ഹാരിസ് അങ്കക്കളരി, മണ്ഡലം ഭാരവാഹികളായ ശംസീര്‍ മൂലടുക്കം, ടി.കെ ഹസൈനാര്‍ കീഴൂര്‍, മൊയ്തു തൈര, ബി.കെ മുഹമ്മദ്ഷാ, അബ്ദുല്‍ സലാം മാണിമൂല പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതവും സെക്രട്ടറി സുലുവാന്‍ ചെമ്മനാട് നന്ദിയും പറഞ്ഞു.
Post a Comment
0 Comments