Type Here to Get Search Results !

Bottom Ad

കോവിഡ് കാരണം ആഴ്ചയില്‍ 1,700 പേര്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടന


ജനീവ: ലോകമെമ്പാടും കൊറോണ വൈറസ് കാരണം ഇപ്പോഴും ആഴ്ചയില്‍ ശരാശരി 1,700 പേര്‍ മരണപ്പെടുന്നതായി ലോകാരോഗ്യ സംഘടന. ജനങ്ങളോട് രോഗത്തിനെതിരായ പ്രതിരോധ കുത്തിവയ്പ്പുകള്‍ തുടരാന്‍ സംഘടന അഭ്യര്‍ഥിച്ചു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ വാക്‌സിന്‍ കവറേജ് കുറയുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. ആരോഗ്യ പ്രവര്‍ത്തകരും 60 വയസ്സിനു മുകളിലുള്ളവരുമാണ് ഏറ്റവും അപകടസാധ്യത നിറഞ്ഞ വിഭാഗം. മരണസംഖ്യ തുടരുമ്പോളും ഇവര്‍ക്ക് ഇടയിലുള്ള പ്രതിരോധകുത്തിവെയ്പ്പിന്റെ നിരക്ക് കുറഞ്ഞതായി അ?ദ്ദേഹം പറഞ്ഞു. ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളിലെ ആളുകള്‍ അവരുടെ അവസാന ഡോസ് കഴിഞ്ഞ് 12 മാസത്തിനുള്ളില്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ ശിപാര്‍ശ ചെയ്യുന്നുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad