Type Here to Get Search Results !

Bottom Ad

മലബാറില്‍ മഴ കനക്കും; കാസര്‍കോടും കണ്ണൂരും ഇന്ന് മഞ്ഞ അലര്‍ട്ട്


മലബാര്‍ മേഖലയില്‍ മഴകനക്കുമെന്ന് റിപ്പോര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള, തമിഴ്‌നാട് തീരങ്ങളില്‍ ജൂണ്‍ 30 ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണകേന്ദ്രവും അറിയിച്ചു. ഈ പ്രദേശങ്ങളില്‍ മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേകം ജാഗ്രത പാലിക്കണം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad