കളനാട്: വെളിച്ചമേകാന്‍ തെളിച്ചമേകാന്‍ എന്ന പ്രമേയവുമായി ആഗസ്റ്റ് ഒന്ന് മുതല്‍ പതിനെഞ്ച് വരെ നടക്കുന്ന എസ് വൈ എസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റ പ്രചരണാര്‍ത്ഥം ശാഖ,പഞ്ചായത് പ്രസിഡണ്ട്, സെക്രട്ടറി,ഐ ടി കോര്‍ഡിനേറ്റര്‍ മേഖല പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവരെ പങ്കെട്പ്പിച്ച് കൊണ്ടുള്ള ഉദുമ മേഖല നേതൃസംഗമം കളനാട് സിഎം ഉസ്താദ് ഇസ്ലാമിക് സെന്ററില്‍ നടത്തി. പ്രസിഡന്റ്് താജുദ്ധീന്‍ ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ജില്ലാ സംഘടന സെക്രട്ടറി റഷീദ് മാസ്റ്റര്‍ ബെളിഞ്ചം കാമ്പയിന്‍ വിശദീകരിച്ചു. ട്രഷറര്‍ ഷാഹുല്‍ ഹമീദ് ദാരിമി, വര്‍കിംഗ് സെക്രട്ടറി മജീദ് മെഡിക്കല്‍, സമസ്ത എംപ്ലോയീസ് ജില്ലാ വൈസ് പ്രസിഡണ്ട് ഇ കെ മുഹമ്മദ് കുഞ്ഞി മാഷ്,അഷ്‌റഫ് മുക്കുന്നോത്ത്, അബ്ദുല്‍ ഹമീദ് തൊട്ടി, ശരീഫ് തോട്ടം, ഖാദര്‍ കണ്ണമ്പള്ളി, അബ്ദുല്ല പക്ര, റഷീദ് ഹാജി കല്ലിങ്കാല്‍, ബഷീര്‍ പാക്യര, ഒകെ അബ്ദുല്‍ റഹിമാന്‍, എകെ സുലൈമാന്‍, ഹാരീസ് ഹാജി ബേക്കല്‍, ഹാഷിം ബേക്കല്‍, സൂപ്പി മൗവ്വല്‍, ഹമീദ് കണ്ടത്തില്‍ സംബന്ധിച്ചു.
Post a Comment
0 Comments