Type Here to Get Search Results !

Bottom Ad

തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തിന് ബാധ്യതയാകും; എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ


ആലപ്പുഴ: എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം രംഗത്ത്. എസ്.എഫ്.ഐ തുടരുന്നത് പ്രാകൃതമായ സംസ്‌കാരമാണ്. പുതിയ എസ്.എഫ്.ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ല. ആശയത്തിന്റെ ആഴം അറിയില്ല. കാര്യങ്ങള്‍ ശരിയായി പഠിപ്പിക്കണം, നേര്‍വഴിക്ക് നയിക്കണം. തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തിന് ബാധ്യതയാകും. എസ്.എഫ്.ഐ തിരുത്തിയേ തീരു എന്നും അദ്ദേഹം പറഞ്ഞു. കാര്യവട്ടം കാമ്പസിലെ ഇടിമുറി ആക്രണമണവും കൊയിലാണ്ടി ഗുരുദേവ കോളജിലെ പ്രിന്‍സിപ്പലിന്റെ കരണത്തടിക്കുകയും ഭീഷണി പ്രസംഗം നടത്തുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad