കാസര്‍കോട്: ബദിയടുക്ക മാവിനക്കട്ടയില്‍ കാര്‍ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. മാവിനക്കട്ടയിലെ ബെള്ളിപ്പാടി അബ്ദുല്ലയുടെ മകന് കലന്തര്‍ ഷമ്മാസ് (21) ആണ് മരിച്ചത്. മാവിനക്കട്ടയില്‍ വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം. നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച് തെറിച്ചുവീഴുകയായിരുന്നു. ഇതിനിടെ വൈദ്യുതാഘാതമേറ്റതായും പറയുന്നു. കാറില്‍ കൂടെയുണ്ടായിരുന്ന സഹോദരന് സര്‍വാസിനെ ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
Post a Comment
0 Comments