Type Here to Get Search Results !

Bottom Ad

സ്‌കൂട്ടര്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം


തിരുവനന്തപുരം: ദേശീയപാതയില്‍ വെണ്‍പാലവട്ടത്ത് മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് വീണ് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കോവളം വെള്ളാര്‍ സ്വദേശി സിമിയാണ് അപകടത്തില്‍ മരിച്ചത്. സിമിയ്ക്കൊപ്പം യാത്ര ചെയ്ത മകള്‍ക്കും സഹോദരിയ്ക്കും അപകടത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്.

കൊല്ലം മയ്യനാട് മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരുമ്പോഴാണ് അപകടം സംഭവിച്ചത്. സിമിയുടെ മൂന്നു വയസുള്ള കുഞ്ഞും സഹോദരി സിനിയും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കോവളത്തേക്കുള്ള യാത്രയ്ക്കിടെ മേല്‍പ്പാലത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ കൈവരിയില്‍ ഇടിച്ച് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad