കാസര്‍കോട്: മദ്രസയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. ഒരുമാസം മുമ്പ് നടന്ന സംഭവത്തില്‍ ബേക്കല്‍ പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 11കാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്. മദ്രസിയലേക്ക് നടന്നുപോവുകയായിരുന്ന കുട്ടിയെ ഭീഷണിപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഒരു കെട്ടിടത്തിലെ മുറിക്കകത്താക്കി വാതില്‍ അകത്തു നിന്നു പൂട്ടിയെന്നും ഷാള്‍ കൊണ്ടു വായ പൊത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു.
മദ്രസയില്‍ എത്തിയ ശേഷം വയറുവേദന അനുഭവപ്പെട്ടുവെന്നും മദ്രസയിലെ അധ്യാപകന്‍ ആശുപത്രിയില്‍ കൊണ്ടുപോയെന്നും മൊഴിയില്‍ പറയുന്നു. ബന്ധുവായ സ്ത്രീയോട് പെണ്‍കുട്ടി തനിക്കുണ്ടായ അനുഭവം വിശദീകരിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നതും പൊലീസില്‍ പരാതി നല്‍കിയതും. പൊലീസ് പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി. സംഭവം നടന്നതായി പറയുന്ന കെട്ടിടത്തില്‍ താമസിച്ചിരുന്ന ആളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി പൊലീസ് പറഞ്ഞു.
Post a Comment
0 Comments