കാസര്‍കോട്: ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തില്‍ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി സംഘടന ഹൃദയങ്ങളിലേക്ക് മണ്ഡലം യാത്രയ്ക്ക് മഞ്ചേശ്വരം മണ്ഡലത്തില്‍ ഉജ്വല തുടക്കം. മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി മുസ്്‌ലിം ലീഗിനൊപ്പം എന്റെ ദേശത്തിന്റെ കഥ, എം.ഐ തങ്ങള്‍ അക്കാദമി ഫോര്‍ മൈനോറിറ്റി സ്റ്റഡീസ് എന്നീ പദ്ധതികള്‍ വിശദീകരിച്ചു. എം.എസ് .എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സര്‍ഫാസ് ബന്തിയോട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാരവാഹികളായ അനസ് എതിര്‍ത്തോട്, റഷാദ് വി.എം, ഇര്‍ഷാദ് മൊഗ്രാല്‍, അല്‍ റസീന്‍ തൃശൂര്‍, അഖില്‍ ആനക്കയം വിവിധ പദ്ധതികള്‍ വിശദീകരിച്ചു. ഹരിത സംസ്ഥാന ചെയര്‍പേഴ്‌സണ്‍ ഷഹീദ റഷീദ്, മുസ്്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.ബി യൂസുഫ്, മണ്ഡലം പ്രസിഡന്റ് അസീസ് മരിക്കെ, ജനറല്‍ സെക്രട്ടറി എ.കെ ആരിഫ്, ട്രഷറര്‍ യു.കെ സൈഫുള്ള തങ്ങള്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ത്വഹാ ചേരൂര്‍, വൈസ് പ്രസിഡന്റ് സലാം ബെളിഞ്ചം, സെക്രട്ടറി ജംഷീദ് മൊഗ്രാല്‍, ഹരിത ജില്ലാ ചെയര്‍പേഴ്‌സണ്‍ ഷഹാന കുണിയ, സെനറ്റ് അംഗം ഹസീബ് ഉദുമ, ഗോള്‍ഡന്‍ റഹ്്മാന്‍, സിദീഖ് ദണ്ഡഗോളി, സിദീഖ് ളമുഖര്‍, ബി.എന്‍ മുഹമ്മദലി, ശാഹുല്‍ ഹമീദ് ബന്തിയോട്, മന്‍സൂര്‍ വോര്‍ക്കാടി, മുര്‍ഷിദ് മൊഗ്രാല്‍, ഷഹീദ് മീഞ്ച, റാസി ആനക്കല്ല്, യാഷിഫ് ബബ്രണ, മണ്ഡലം ജനറല്‍ സെക്രട്ടറി മുഫീദ് പോസോട്ട്, ട്രഷറര്‍ മഷൂദ് ആരിക്കാടി സംബന്ധിച്ചു.
Post a Comment
0 Comments