Type Here to Get Search Results !

Bottom Ad

ഫാത്തിമയുടെ മരണ കാരണം കഴുത്തിലേറ്റ മുറിവും തലയിലേറ്റ പരിക്കുമെന്ന്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും


കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ക്വാര്‍ട്ടേഴ്സില്‍ അഴുകിയ നിലയില്‍ നിലയില്‍ കണ്ടെത്തിയ ഫാത്തിമയുടെ മരണം തലയിലേറ്റ പരിക്കും കഴുത്തിനേറ്റ മുറിവും കാരണമെന്ന് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ച വിവരം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞതായി പൊലിസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. അതു കിട്ടിയാലെ മരണം എങ്ങനെ സംഭവിച്ചതാണ് എന്നു കൃത്യമായും മനസിലാക്കാനാവുമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുകൊടുത്തു.  

ഫാത്തിമയുടെ മൃതദേഹം കണ്ട ക്വാര്‍ട്ടേഴ്സ് പൂട്ടിയ നിലയിലായിരുന്നു. ഫാത്തിമയുടെ സുഹൃത്ത് ക്വാര്‍ട്ടേഴ്സ് തുറക്കാത്തതിനെ തുടര്‍ന്നാണ് സംശയം തോന്നി അവര്‍ പൊലിസിനെ അറിയിച്ചത്. ഫാത്തിമയുടെ മൃതദേഹത്തിനരികില്‍ അറുത്ത നിലയില്‍ തുണിയും കൂടാതെ കസേരകളും കൂട്ടിയിട്ട നിലയിലും കണ്ടിരുന്നു. ഫാത്തിമയുടെ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ചതിന്റെ അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. മുറിയില്‍ രക്തം കട്ടകെട്ടിയ നിലയിലുമായിരുന്നു. മൂന്നുമാസം മുമ്പാണ് ആണ്‍ സുഹൃത്തായ ചെങ്കള സ്വദേശി ഹസൈനാറുമൊത്ത് ഇവര്‍ താമസം തുടങ്ങിയത്. ഹസൈനാറിനെ തിങ്കളാഴ്ച രാത്രി കാസര്‍കോട്ടെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad