പൊതുവേദിയില്‍ വെച്ച് വെടിയേറ്റ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. ട്രംപിനെ വെടിവച്ചത് ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്‌സ് എന്നയാളാണെന്ന് യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപിന് നേരെയുണ്ടായ വെടിവയ്പ് വധശ്രമക്കുറ്റമായി കണക്കാക്കി അന്വേഷണം നടത്തുമെന്നു യുഎസ് അറിയിച്ചു. യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗവും ഫെഡറല്‍ ഏജന്‍സിയായ യുഎസ് സീക്രട്ട് സര്‍വീസും ചേര്‍ന്നാണ് അന്വേഷണം നടത്തുക. യുഎസ് രാഷ്ട്രീയ നേതാക്കളുടെയും അവരുടെ കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുന്നതും അവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്ന ഏജന്‍സിയാണ് സീക്രട്ട് സര്‍വീസ്.
പെന്‍സില്‍വാനിയയില്‍ വെടിവയ്പുണ്ടായ സ്ഥലത്തുനിന്ന് അക്രമിയുടേതെന്നു കരുതുന്ന എആര്‍15 സെമി ഓട്ടമാറ്റിക് റൈഫിള്‍ കണ്ടെടുത്തു. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അടുത്തയാഴ്ച നടക്കുന്ന റിപ്പബ്ലിക്കന്‍ നാഷനല്‍ കണ്‍വെന്‍ഷനില്‍ ട്രംപ് പങ്കെടുക്കുമെന്ന് അദേഹത്തിന്റെ ടീം അറിയിച്ചു.
Post a Comment
0 Comments