Type Here to Get Search Results !

Bottom Ad

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡ്ഭാഗം തകര്‍ന്ന് അതിഥി തൊഴിലാളി മരിച്ചു


കുമ്പള: പുതിയ വീടിന്റെ നിര്‍മ്മാണപ്രവൃത്തിക്കിടെ സണ്‍ഷേഡ് ഭാഗം തകര്‍ന്ന് വീണ് യു.പി സ്വദേശി മരിച്ചു. ഉത്തര്‍പ്രദേശ് ഹാരി ഗ്രാമത്തില്‍ താമസിക്കുന്ന അമരേന്ദ്ര (24) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. മൊഗ്രാല്‍ മൈമൂന്‍ നഗറില്‍ ഒരു സ്വകാര്യ വ്യക്തിയുടെ പുതിയ വീടിന്റെ നിര്‍മ്മാണ പ്രവൃത്തി നടന്നു കൊണ്ടുരിക്കെയാണ് വീടിന്റെ സണ്‍ ഷേഡിന്റെ ഒരു ഭാഗം തകര്‍ന്ന് അമരേന്ദ്രയുടെ ദേഹത്ത് വീണത്. പരിക്കേറ്റ അമരേന്ദ്ര മംഗളൂരുവിലെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും 2 മണിയോടെ മരിക്കുകയായിരുന്നു. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad