Type Here to Get Search Results !

Bottom Ad

റഡാർ എത്തി, അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു; ജിപിഎസ് പോയിന്റ് കേന്ദ്രീകരിച്ച് നീക്കം


കർണാടകയിലെ മണ്ണിടിച്ചിലിൽ ലോറിയടക്കം കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് (30) വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. ജിപിഎസ് പോയിന്റ് കേന്ദ്രീകരിച്ച് ഇന്ന് റഡാറിന്റെ സഹായത്തോടെയാകും തിരച്ചിൽ നടത്തുക. ഇതിനായി റഡാർ സംവിധാനം എത്തിച്ചു. എസ്ഡിആർഎഫിന്റെ രണ്ട് സംഘങ്ങൾ എത്തിയാണ് തിരച്ചിൽ നടത്തുന്നത്.

തിരച്ചിൽ നടക്കുന്നതിനിടെ മഴ കനക്കുന്നത്, മണ്ണിടിച്ചിൽ വീണ്ടുമുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് രക്ഷാപ്രവർത്തകർ അറിയിക്കുന്നത്. മണ്ണിടിഞ്ഞ ഭാഗത്ത് ലോറി കുടുങ്ങിയിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. ഏകദേശം 100 അടിയിലധികം താഴ്ചയിലായിരിക്കും ലോറി ഉണ്ടാകുക എന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. റഡാർ ഉപയോഗിച്ചുള്ള തിരച്ചിലിൽ അത് കണ്ടെത്താൻ കഴിയുമെന്നും അവർ വിശദീകരിക്കുന്നു.

കുറഞ്ഞപക്ഷം ലോറി കിടക്കുന്ന പ്രദേശമെങ്കിലും കണ്ടെത്താൻ ആയാൽ ദൗത്യം കൂടുതൽ സുഗമമാകും. നാവികസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പോലീസ്, അഗ്നിശമന സേനാംഗങ്ങൾ എന്നിവർ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിന് അഞ്ചാം ദിനത്തിൽ സംഭവ സ്ഥലത്തുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad