എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവയ്ക്കു പിന്നാലെ സംസ്ഥാനത്ത് ചെള്ളുപനി ബാധിതരുടെ എണ്ണവും വര്‍ധിക്കുന്നു. ജൂലൈ ഇതുവരെ 88 പേര്‍ക്കാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. ജൂണില്‍ 36 പേര്‍ക്കും മേയില്‍ 29 പേര്‍ക്കുമാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. ഒരാള്‍ മരിച്ചു.
പുല്ലുകള്‍, ചെടി എന്നിവയുമായി കൂടുതല്‍ സമ്പര്‍ക്കമുണ്ടാകുന്ന കര്‍ഷകര്‍, ക്ഷീരകര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് രോഗംബാധിക്കാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങളുള്ളവര്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചു.
Post a Comment
0 Comments