ഉദുമ: ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ഇന്ന് ഉച്ചയ്ക്ക് 1.15 മണിയോടെയുണ്ടായ ശക്തമായ കാറ്റില്‍ ഉദുമ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോമ്പൗണ്ടിലെ ഒരു ജാതിമരം കടപുഴകി വീണു. കുട്ടികള്‍ ക്ലാസ് മുറിയിലായതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. സ്‌കൂള്‍ ഓഫീസിനോട് ചേര്‍ന്ന ഒരു മരം വീണ് നിര്‍മ്മാണത്തിലിരിക്കുന്ന ഫയാസ് പാക്യാരയുടെ വീട് തകര്‍ന്നു. ഓടുകള്‍ കാറ്റില്‍ പറന്നു.നിരവധി തെങ്ങുകളും മരങ്ങളും കാറ്റില്‍ തകര്‍ന്നു. വൈദ്യുതി കമ്പികള്‍ പൊട്ടിവീണു. വൈദ്യുതി ജീവനക്കാര്‍ എത്തി ലൈനുകള്‍ ഓഫ് ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്‌സ് മരം മുറിച്ചുനീക്കി.
ഉദുമ പടിഞ്ഞാര്‍ ഹസന്റെ താജ് മന്‍സില്‍ വീടിന്റെ മുകളില്‍ തെങ്ങ് വീണതില്‍ കുടുംബം ഞെട്ടി ഉണര്‍ന്നു. മേല്‍ക്കൂര തകര്‍ന്ന് നാശനഷ്ടം ഉണ്ടായി. പഞ്ചായത്ത്, വില്ലേജ് ഓഫീസര്‍, മെമ്പര്‍മാര്‍ മറ്റു ഉദ്യോഗസ്ഥര്‍ അപകടം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഉദുമ കൊക്കാലിലും കാറ്റ് നാശം വിതച്ചു. വൈദ്യുതി തൂണുകള്‍ റോഡിലേക്ക് തകര്‍ന്നുവീണു
കാഞ്ഞങ്ങാട്: അലാമിപള്ളിയില്‍ തെങ്ങ് പൊട്ടി വീണു. കല്ലംച്ചിറയിലെ സത്യന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. ഇന്ന് രാവിലെ 11 മണിയോടെ അപകടമുണ്ടായത്. അടുക്കള ഭാഗത്തെ ഓടുകള്‍ പൊട്ടി.പരപ്പയില്‍ ഓട്ടോ സ്റ്റാന്റില്‍ ആല്‍മരം പൊട്ടി വീണു. ഇന്നലെ പുലര്‍ച്ചയുണ്ടായ ശക്തമായ കാറ്റിലാണ് മരം കടപുഴകി വീണത്. യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തമൊഴിവായി. അപകടാവസ്ഥയിലായി മരം മുറിച്ചുമാറ്റണമെന്ന് നേരത്തെ തന്നെ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
Post a Comment
0 Comments