Type Here to Get Search Results !

Bottom Ad

'മഴ അവധി തന്നില്ലെങ്കിൽ ഇന്ന് എന്റെ അവസാനത്തെ ദിവസം'; പത്തനംതിട്ട കളക്ടർക്ക് കുട്ടികളുടെ അസഭ്യവർഷവും ആത്മഹത്യാ ഭീഷണിയും


പത്തനംതിട്ട: ജില്ലാ കളക്ടറിന് കുട്ടികളുടെ അസഭ്യവർഷവും ആത്മഹത്യാ ഭീഷണി സന്ദേശവും. മഴ അവധി നൽകാത്തതിനെ തുടർന്നാണ് കലക്ടർ പ്രേം കൃഷ്ണന് കുട്ടികളുടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. അവധി പ്രഖ്യാപിക്കണമെന്ന നിർബന്ധത്തിൽ എണ്ണമറ്റ ഫോൺ കോളുകളും കലക്ടർക്ക് ലഭിക്കുന്നുണ്ട്. 15 വയസിൽ താഴെയുള്ള കുട്ടികളാണ് സന്ദേശങ്ങൾ അയക്കുന്നത്.

ഇന്ന് അവധി തന്നില്ലെങ്കിൽ എന്റെ അവസാനത്തെ ദിവസമായിരിക്കുമെന്നും അതിന് കലക്ടറായിരിക്കും ഉത്തരവാദിയെന്നുമെല്ലാം കുട്ടികൾ സന്ദേശമയക്കുന്നുണ്ടെന്നും കലക്ടർ പറയുന്നു. അവധി തരാത്ത കലക്ടർ രാജിവെക്കണമെന്നാ മറ്റൊരു കുട്ടിയുടെ മെസേജ്. സ്വന്തം സോഷ്യൽമീഡിയ അക്കൗണ്ടിലേക്ക് അസഭ്യമായ രീതിയിൽ സന്ദേശങ്ങൾ വരാൻ തുടങ്ങിയപ്പോഴാണ് കളക്ടർ ഇതിനെതിരെ പ്രതികരിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad