കാസര്‍കോട്: ചികിത്സ ലഭിക്കാത്തതിന്റെ പേരില്‍ മൂന്നു എന്‍ഡോസള്‍ഫാന്‍ രോഗികള്‍ മരിക്കാനിടയായത് ഗൗരവത്തോടെ കാണണമെന്നും ഒന്നരവര്‍ഷമായി മുടങ്ങിക്കിടക്കുന്ന സെല്‍ യോഗം വിളിക്കാന്‍ സെല്‍ ചെയര്‍മാനായിട്ടുള്ള മന്ത്രി പി.എ മുഹമ്മദ് റിയാസ് തയാറാകണമെന്നും മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ആവശ്യപ്പെട്ടു. പ്രാര്‍ഥന, ഹരികൃഷ്ണന്‍, അശ്വതി എന്നിവരുടെയും ജീവന്‍ വിലയുള്ളതായിരുന്നു. ഒരു അനാസ്ഥയും ജീവന്‍ നഷ്ടപ്പെടുത്തുന്നതില്‍ ഭരണകൂടം എത്തിക്കരുത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ചികിത്സ ലഭിക്കാതെ പോയതും ആയുര്‍വേദിക് ഹോമിയോ അലോപ്പതിക് മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകരെ വച്ച് കഴിഞ്ഞ കാലങ്ങളില്‍ നടത്തിയിരുന്ന പാലിയേറ്റീവ് സേവനം കിട്ടാത്തതുമാണ് മരിക്കാനിടയാക്കുന്നതെന്നും പ്രസ്തുത ചികിത്സ പുനസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആരോപിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ മരണം; മന്ത്രി സെല്‍ യോഗം വിളിക്കണമെന്ന് യൂത്ത് ലീഗ്
09:29:00
0
കാസര്‍കോട്: ചികിത്സ ലഭിക്കാത്തതിന്റെ പേരില്‍ മൂന്നു എന്‍ഡോസള്‍ഫാന്‍ രോഗികള്‍ മരിക്കാനിടയായത് ഗൗരവത്തോടെ കാണണമെന്നും ഒന്നരവര്‍ഷമായി മുടങ്ങിക്കിടക്കുന്ന സെല്‍ യോഗം വിളിക്കാന്‍ സെല്‍ ചെയര്‍മാനായിട്ടുള്ള മന്ത്രി പി.എ മുഹമ്മദ് റിയാസ് തയാറാകണമെന്നും മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ആവശ്യപ്പെട്ടു. പ്രാര്‍ഥന, ഹരികൃഷ്ണന്‍, അശ്വതി എന്നിവരുടെയും ജീവന്‍ വിലയുള്ളതായിരുന്നു. ഒരു അനാസ്ഥയും ജീവന്‍ നഷ്ടപ്പെടുത്തുന്നതില്‍ ഭരണകൂടം എത്തിക്കരുത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ചികിത്സ ലഭിക്കാതെ പോയതും ആയുര്‍വേദിക് ഹോമിയോ അലോപ്പതിക് മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകരെ വച്ച് കഴിഞ്ഞ കാലങ്ങളില്‍ നടത്തിയിരുന്ന പാലിയേറ്റീവ് സേവനം കിട്ടാത്തതുമാണ് മരിക്കാനിടയാക്കുന്നതെന്നും പ്രസ്തുത ചികിത്സ പുനസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആരോപിച്ചു.
Tags
Post a Comment
0 Comments