മേല്‍പറമ്പ്: കൊറോണയെ അതിജീവിക്കുന്ന സമയത്ത് ഗള്‍ഫ് നാടുകളില്‍പെട്ട സ്വദേശികളേയും വിദേശികളേയും ജീവന്‍ പോലും പണയപ്പെടുത്തി ഭക്ഷണവും മരുന്നും എത്തിച്ച് നല്‍കിയും കുവൈറ്റ് അഗ്‌നികിരയായവരെ സമരംബദ്ധിതമായി ഇടപെട്ട് കൊണ്ടും വര്‍ഷാ വര്‍ഷം ഹജ്ജിന് പോവുന്ന ലക്ഷക്കണക്കിന് ഹജ്ജാജ് മാര്‍ക്ക് സഹായം ചെയ്തും നടത്തുന്ന മഹത്തായ പ്രവര്‍ത്തനങ്ങള്‍ കെ.എം.സി.സി ലോകോത്തര നിലവാരത്തിലേക്ക് എത്തിയിരിക്കുന്നു. ഇതു മുസ്ലിം ലീഗ് പാര്‍ട്ടിക്ക് അഭിമാനമാണന്നും ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി. ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പഞ്ചായത്തില്‍ നിന്നുള്ള കെ.എം.സി.സി വിവിധ ഘടകങ്ങളിലെ ഭാരവാഹികള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു
നിലവില്‍ വന്ന പുതിയ പഞ്ചായത്ത് ലീഗ് കമ്മിറ്റിയുടെ ഭാരവാഹികള്‍ യോജിച്ചുള്ള തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും എല്ലാ മേഖലകളിലും പൂര്‍ണ്ണ വിജയങ്ങള്‍ കൈവരിക്കാന്‍ കഴിയുന്നുണ്ട്. ഫണ്ട് ശേഖരണങ്ങളിലായാലും. തിരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലായാലും. യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വലീയ വിജയങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നും മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഓഫീസായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതും ഓഫീസിനാവശ്യമായ കുഴല്‍ കിണര്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞതും ചെറിയ സമയം കൊണ്ട് വലീയ പ്രവര്‍ത്തനമാണ് പഞ്ചായത്ത് ലീഗ് കമ്മിറ്റി ചെയ്ത് വരുന്നത് എന്ന്പഞ്ചായത്ത് ലീഗ് ഓഫീസിനു നിര്‍മ്മിച്ച കുഴല്‍ കിണറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ പറഞ്ഞു
പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ കളനാട് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു, ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി പെരുമ്പള, ജലീല്‍ കോയ, കലാഭവന്‍ രാജു, ഹുസൈനാര്‍ തെക്കില്‍, റൗഫ് ബയിക്കര, അബ്ബാസ് ബന്താട് ആയിഷ സഹദുല്ല,എന്നിവര്‍ പ്രസംഗിച്ചു.
കെ. എം സി.സി ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റി ജനറല്‍ സെകട്ടറി ഹനീഫ ടി.ആര്‍ വൈസ് പ്രസിഡന്റ്് അബ്ബാസ് കെ.പി മണ്ഡലം സെക്രട്ടറി ഹനീഫ കട്ടക്കാല്‍ വൈസ് പ്രസിഡന്റ്് പി.എം മുഹമ്മദ് കുഞ്ഞി യു.എ.ഇ ജില്ലാ കോഡിനേറ്റര്‍ വൈസ് ചെയര്‍മാന്‍ ഹനീഫ മരവയല്‍ അബുദാബി കെ.എം.സി.സി നേതാവ് ശിഹാബ് തങ്ങള്‍ സ്വീകരണം ഏറ്റുവാങ്ങി. സി.എം മുസ്തഫ, ബിയു അബ്ദുല്‍ ഹിമാന്‍ ഹാജി, കെടി നിയാസ്, മുഹമ്മദ് കോളിയടുക്കം, അഫ്‌സല്‍ സിസ്ലു, സിഎച്ച് മുഹമ്മദ് ചെമ്പരിക്ക, ബദ്‌റുല്‍ മുനീര്‍, ശംസുദ്ധീന്‍ തെക്കില്‍, ആയിഷ അബൂബക്കര്‍, അബൂബക്കര്‍ കടാംകോട്, താഹിറ താജുദ്ധിന്‍, അല്‍ത്താഫ് തെക്കില്‍, ബി കെ ഷാ, താജുദ്ധീന്‍ ചെമ്പരിക്ക, മജിദ് ബെണ്ടിച്ചാല്‍ സംബണ്ഡിച്ചു.
Post a Comment
0 Comments