ചൂരല്‍മലയേയും മുണ്ടക്കൈയേയും തകര്‍ത്തെറിഞ്ഞ പ്രകൃതിയുടെ കലിതുള്ളലില്‍ മരണം 95 ആയി. നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ടുകള്‍ കൂടുന്നത് മരണസംഖ്യ ഉയര്‍ത്തിയേക്കുമെന്ന ഭീതിയിലാണ് നാട്. ദുരന്തഭൂമിയായ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടിയെന്ന് എന്‍ഡിആര്‍എഫ് സ്ഥിരീകരിച്ചു. വെള്ളം കുത്തിയൊലിച്ച് വന്നേക്കാമെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് പുഴയോരത്ത് നിന്ന് ആളുകളെ നീക്കി. ചൂരല്‍ മലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലമായി മുടല്‍മഞ്ഞും കനത്ത മഴയും പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ നീണ്ട 13 മണിക്കൂറിന് ശേഷമാണ് രക്ഷാദൗത്യസംഘത്തിന് മുണ്ടക്കൈയില്‍ എത്താന്‍ സാധിച്ചിരിക്കുന്നത്.
ചൂരല്‍മലയില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ അകലെയുള്ള മുണ്ടക്കൈയില്‍ എത്തിപ്പെടുക ദുസ്സഹമായിരുന്നു. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന മുണ്ടകൈയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് വടംകെട്ടിയാണ് ആദ്യഘട്ടത്തില്‍ എത്തിച്ചേര്‍ന്നത്. ഉരുള്‍പൊട്ടല്‍ സംഭവിച്ചു 13 മണിക്കൂറിന് ശേഷമാണ് മുണ്ടകൈയിലേക്ക് രക്ഷാസംഘത്തിന് എത്താനായത്. എന്‍ഡിആര്‍എഫിന്റെയും സൈന്യത്തിന്റെയും സംഘം പുഴ കടന്ന് മുണ്ടക്കൈയിലെത്തി എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആളുകളെ ജീപ്പുമാര്‍ഗം പുഴക്കരയിലെത്തിച്ച് വടത്തിലൂടെ പുഴകടത്തി ആശുപത്രിയിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്.
Post a Comment
0 Comments