Type Here to Get Search Results !

Bottom Ad

അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിലെ പുക ശ്വസിച്ച് ശാരീരികാസ്വാസ്ഥ്യം; 61 വിദ്യാര്‍ഥികള്‍ ചികിത്സ തേടി


കാസര്‍കോട്: ഹോസ്ദുര്‍ഗ് പുതിയ കോട്ടയിലുള്ള അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിലെ പുക ശ്വസിച്ച് നിരവധി വിദ്യാര്‍ഥികള്‍ക്ക് ശാരീരികാസ്വസ്ഥ്യം. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. അറുപത്തിയൊന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിനടുത്തുള്ള അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ചാണ് കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ആശുപത്രിയിലെ ജനറേറ്റര്‍ രാവിലെ പ്രവര്‍ത്തിച്ചതിന് പിന്നാലെയായിരുന്നു കുട്ടികള്‍ക്ക് ശ്വാസതടസം ഉള്‍പ്പെടെ ഉണ്ടായത്.

സബ്കലക്ടര്‍ സൂഫിയാന്‍ അഹമ്മദ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.വി രാംദാസ് സ്‌കൂള്‍ മേധാവികള്‍ എന്നിവര്‍ ആശുപത്രിയിലെത്തി ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ സബ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദിനെ ചുമതലപ്പെടുത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad