Type Here to Get Search Results !

Bottom Ad

ഡി.വൈ.എഫ്.ഐ നേതാവിന്റെ വരവില്‍ കവിഞ്ഞ സ്വത്തിനെ കുറിച്ച് ഉന്നതതല അന്വേഷണം വേണം: മുസ്ലിം യൂത്ത് ലീഗ്


ഉദുമ: ഡി.വൈ.എഫ്.ഐ നേതാവ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നും അതിനെ കുറിച്ച് സി.പി.എം ഉദുമ ഏരിയ കമ്മിറ്റിയില്‍ ചര്‍ച്ചവരികയും പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ നിയമിച്ചുവെന്നും വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുനിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ജോലി ലഭിക്കാന്‍ അമ്പതു ലക്ഷം, അമ്പത് ക്ഷത്തിന്റെ വീട്, ഇരുപത്തിരണ്ട് ലക്ഷത്തിന്റെ കാര്‍, ഒരു കമ്മ്യൂണിസ്റ്റ് യുജന നേതാവിന്റെ ആസ്തിയെ കുറിച്ച് പാര്‍ട്ടി ഏരിയ കമ്മിറ്റിയില്‍ വന്ന ചര്‍ച്ചയില്‍ പുറത്തു കാര്യങ്ങളാണ്. ഒരു യുവജന നേതാവിന് ഇത്രയും വലിയ ആസ്തി എങ്ങനെയുണ്ടായി എന്നത് വലിയ അല്‍ഭുതമാണ്. നേതാവ് പറയുന്നത് പോലെ ബാങ്ക് വായ്പയാണെങ്കില്‍ ഇതിനേക്കാള്‍ വലിയ ആസ്തി രേഖകള്‍ കാണിക്കേണ്ടിവരും. അങ്ങനെയെങ്കില്‍ ആകെ ആസ്തി ഒന്നരകോടി കവിയും. ബേക്കല്‍ ബീച്ച് ഫെസ്റ്റിവെലുമായി ബന്ധപ്പെട്ട് വലിയ ആരോപണങ്ങള്‍ ഉയര്‍ന്നത് എല്ലാവരും അറിയുന്ന കാര്യമാണ്. ഫെസ്റ്റിവലിന്റെ പ്രധാന കമ്മിറ്റിയില്‍ ഈയുവജന നേതാവ് ഉണ്ടായിരുന്നുവെന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ട കാര്യമാണ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണമെന്ന് പ്രസിഡന്റ് റഊഫ് ബായിക്കര, ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ ആവശ്യപ്പെട്ടു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad