കാസര്‍കോട്: കാസര്‍കോട് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഒരു ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അധ്യാപികക്കെതിരെ നടപടിയെടുത്ത സാഹചര്യത്തില്‍ കൂടുതല്‍ ഇടപെടല്‍ ആവശ്യമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. അധ്യാപികക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിരുദ വിദ്യാര്‍ഥിനി സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവ്.
മുന്‍ പ്രിന്‍സില്‍ ഡോ. എം. രമക്കെതിരെയാണ് പരാതി. കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രിന്‍സിപ്പല്‍ പരാതിക്കാരിയുടെ പേരു പരാമര്‍ശിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുകയും കോളേജിനും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ സംസാരിക്കുകയും ചെയ്തതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെ കൊടുവള്ളി കോളജിലേക്ക് സ്ഥലംമാറ്റി. പിന്നീട് കോടതി കേസിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം കോളജിലേക്ക് സ്ഥലംമാറ്റി. പ്രിന്‍സിപ്പലിന്റെ പെരുമാറ്റം കാരണമാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യാന്‍ നിര്‍ബന്ധിതരായതെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
Post a Comment
0 Comments