ചട്ടഞ്ചാല്‍: സമസ്ത കേരള മദ്രസാ മാനേജ്‌മെന്റ് ചട്ടഞ്ചാല്‍ റെയിഞ്ച് ജനറല്‍ ബോഡി യോഗം ചട്ടഞ്ചാല്‍ ഹിദായതുല്‍ ഇസ്ലാം മദ്രസയില്‍ ചേര്‍ന്നു. ജില്ലാ വൈസ് പ്രസിഡന്റ് ഗോവ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെബി കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം മുഖ്യപ്രഭാഷണം നടത്തി. റഊഫ് ബായിക്കര, അബ്ബാസ് ബന്താട്, ഹാരിസ് കെട്ടിനുള്ളില്‍, നിസാര്‍ ബായിക്കര, നൂറുദ്ധീന്‍ അസ്ഹരി മാഹിനാബാദ് പ്രസംഗിച്ചു. മുര്‍ഷിദ് ഇര്‍ഫാനി സ്വാഗതവും ശമീര്‍ തെക്കില്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: നിസാര്‍ ബായിക്കര (പ്രസി), റാഷിദ് കുണിയ (വര്‍ക്കിംഗ് പ്രസി്), ശമീര്‍ തെക്കില്‍ (ജന. സെക്ര), റഊഫ് ബായിക്കര (വര്‍ക്കിംഗ് സെക്ര), ഹാരിസ് കെട്ടിനുള്ളില്‍ (ട്രഷ), അസീസ് മുണ്ടോള്‍, ഹനീഫ് ചെറുകര (വൈസ് പ്രസി), സിദ്ധീഖ് സെലക്ഷന്‍, ഇബ്രാഹിം കുന്നില്‍ (ജോ സെക്ര), അബ്ബാസ് ബന്താട്, മുഹമ്മദ് ബുറാഖ് (ജില്ലാ കൗണ്‍സിലര്‍).
Post a Comment
0 Comments