Type Here to Get Search Results !

Bottom Ad

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉള്ളാള്‍ ഖാസി


മംഗളൂരു: ഉള്ളാള്‍ ഖാസിയായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാറെ നിയമിച്ചു. ദര്‍ഗ പ്രസിഡന്റ് ബി.ജി ഹനീഫ് ഹാജി, ജനറല്‍ സെക്രട്ടറി മുഹമ്മദ് ശിഹാബുദ്ദീന്‍ സഖാഫി എന്നിവര്‍ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഉള്ളാള്‍ ദര്‍ഗ മദനി ഹോളില്‍ ഞായറാഴ്ച വൈകിട്ട് ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. ഉള്ളാള്‍ ഖാസിയായിരുന്ന പ്രമുഖ പണ്ഡിതനും സമസ്ത മുശാവറ അംഗവുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത് നിര്യാതനായതിനെ തുടര്‍ന്ന് ഒഴിവുവന്ന പദവിയിലാണ് നിയമനം. ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലുമണിക്ക് ദര്‍ഗാ പരിസരത്ത് നടക്കുന്ന പ്രത്യേക പരിപാടിയില്‍ കാന്തപുരം എ.പി അബൂബകര്‍ മുസ്ലിയാര്‍ ചുമതലയേല്‍ക്കും. സയ്യിദ് മദനി ശരീഅത് കോളജ് പുതിയ കെട്ടിത്തതിന്റെ തറക്കല്ലിടല്‍ കര്‍മവും ഒപ്പം നടക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad