Type Here to Get Search Results !

Bottom Ad

ദക്ഷിണ കൊറിയന്‍ സിനിമ കണ്ടു; ഉത്തര കൊറിയയില്‍ 22കാരനു വധശിക്ഷ


പ്യോങ്യാങ്: ദക്ഷിണ കൊറിയന്‍ ജനപ്രിയ സംഗീതമായ കെ-പോപ്പ് റാപ്പ് കേട്ടതിന് ഉത്തര കൊറിയയില്‍ യുവാവിനെ പരസ്യമായി വധിച്ചതായി റിപ്പോര്‍ട്ട്. രണ്ടു വര്‍ഷം മുമ്പ് നടന്ന സംഭവം ഇപ്പോഴാണു വാര്‍ത്തയാകുന്നത്. ദക്ഷിണ കൊറിയന്‍ യൂണിഫിക്കേഷന്‍ മന്ത്രാലയം പുറത്തുവിട്ട 2024ലെ ഉ.കൊറിയന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് 22കാരനെ വകവരുത്തിയ വിവരമുള്ളത്. ഉ.കൊറിയന്‍ പ്രവിശ്യയായ ഹ്വാങ്ഹേ സ്വദേശിയാണ് കൊറിയന്‍ സംഗീതവും സിനിമകളും കേള്‍ക്കുകയും പ്രചരിപ്പിക്കുകയും ചെയ്തെന്ന കുറ്റമാരോപിക്കപ്പെട്ടു വധശിക്ഷയ്ക്കിരയായത്. 70 കെ-പോപ്പ് പാട്ടുകള്‍ കേള്‍ക്കുകയും മൂന്നു സിനിമകള്‍ കാണുകയും അവ പ്രചരിപ്പിക്കുകയും ചെയ്തെന്നാണു യുവാവിനെതിരെ ചുമത്തിയ കുറ്റമെന്ന് 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. 'പ്രതിലോമകരമായ സംസ്‌കാരവും പ്രത്യയശാസ്ത്രവും' വിലക്കിക്കൊണ്ട് 2020ല്‍ ഉ.കൊറിയ നടപ്പാക്കിയ നിയമം ലംഘിച്ചെന്നും ആരോപണമുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad