Type Here to Get Search Results !

Bottom Ad

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; അരവിന്ദ് കേജരിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു


മദ്യനയത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ. തിഹാര്‍ ജയിലില്‍ കഴിയുന്ന കേജരിവാളിനെ ജയിലില്‍ എത്തിയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇഡി കേസിലെ ജാമ്യഹര്‍ജി ഇന്നു സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

തിഹാര്‍ ജയിലില്‍ കഴിയുന്ന കേജരിവാളിനെ ഏറെ നേരം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇന്നു സിബിഐ കോടതിയില്‍ ഹാജരാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിബിഐയാണ് മദ്യനയക്കേസില്‍ ആദ്യം അന്വേഷണം തുടങ്ങിയത്. പിന്നീടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയത്. ഇഡി കേസിലാണ് കേജ്രിവാള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. അതേസമയം കേജരിവാളിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് എഎപി രംഗത്ത് എത്തി.

അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈകോടതി ഇന്നലെ പറഞ്ഞിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad