കാസര്‍കോട്: ക്രിക്കറ്റ് താരത്തെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള നായ്ക്കാപ്പിലെ വെങ്കിടേഷ്- ജയന്തി ദമ്പതികളുടെ മകന്‍ മഞ്ജുനാഥ് നായകിനെ (25)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന യുവാവിന് രാത്രി 11.30 മണിയോടെ ഫോണ്‍ കോള്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഫോണില്‍ സംസാരിച്ചു കൊണ്ടുതന്നെ വീടിന് പുറത്തേക്ക് പോയ യുവാവ് പിന്നീട് മടങ്ങി വന്നില്ല. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ശനിയാഴ്ച പുലര്‍ച്ചെ വീടിന് സമീപത്തെ മരക്കൊമ്പില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Post a Comment
0 Comments