കാസര്‍കോട് (www.evisionnews.in): പെരുമ്പളയിലെ പൗരപ്രമുഖനും മുസ്്‌ലിം ലീഗ് നേതാവും മത സാംസ്‌കാരിക മേഖലയില്‍ നിറസാന്നിധ്യവുമായിരുന്ന പി.എം അബ്ദുല്‍ റഹ്മാന്‍ ഹാജി (69) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ചെമ്മനാട് പഞ്ചായത്ത് മുസ്്‌ലിം ലീഗ് വൈസ് പ്രസിഡന്റ്്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പെരുമ്പള ചാരിറ്റി കമ്മിറ്റി ചെയര്‍മാന്‍, വാര്‍ഡ് മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഡിവൈന്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് ഉടമയാണ്. ഭാര്യ: മുംതാസ്. മക്കള്‍: ഷുമൈസ്, ഷുഹൈല്‍. മരുമക്കള്‍: സ്റ്റഫീന, നൗറ. സഹോദരങ്ങള്‍: നഫീസ, പരേതരായ അബ്ദുല്ല പള്ളിയടുക്കല്‍, പി.എം മൊയ്തീന്‍ ഹാജി പെരുമ്പള, ദൈനബി തുരുത്തി. മയ്യിത്ത് ജുമുഅയ്ക്ക് മുമ്പ് പെരുമ്പള മുഹിയദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Post a Comment
0 Comments